കു​ന്പ​ഴ ക​ത്തീ​ഡ്രലി​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് 21ന്
Friday, July 19, 2024 2:46 AM IST
കു​ന്പ​ഴ: പ​രി​ശു​ദ്ധ മാ​ർ ശെ​മ​വൂ​ൻ ദെ​സ്തൂ​നി​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള കു​ന്പ​ഴ സെ​ന്‍റ് സൈ​മ​ൺ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ പെ​രു​ന്നാ​ളി​ന് 21നു ​കൊ​ടി​യേ​റും. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.

പ​ത്തി​ന് പ​രു​മ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്. വൈ​കു​ന്നേ​രം 4.30ന് ​പ്ര​വാ​സി സം​ഗ​മം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ഫാ.​ ബി​ജു മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ വൈ​ദി​ക ട്ര​സ്റ്റി റ​വ.​ ഡോ. ​തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജോ​ബ് സെ​ൽ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത് നി​ർ​വ​ഹി​ക്കും.

22നു ​രാ​ത്രി ഏ​ഴി​ന് യു​വ​ജ​ന സം​ഗ​മം ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​ജേ​ക്ക​ബ് ദാ​നി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യാ​ലി​സി​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. 23നു ​സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തേ തു​ട​ർ​ന്ന് ഫാ.​മോ​ഹ​ൻ ജോ​സ​ഫ് വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.


24നു ​രാ​ത്രി ഏ​ഴി​ന് ബി​ജു​മോ​ൻ കു​ഞ്ഞ​ച്ച​നും 25നു ​ഫാ.​ ടൈ​റ്റ​സ് ജോ​ണും വ​ച​ന​ശു​ശ്രൂ​ഷ ന​ട​ത്തും. 26നു ​വൈ​കു​ന്നേ​രം സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തോ​മ​സ് പോ​ൾ റ​ന്പാ​ൻ പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 7.30ന് ​റാ​സ. 27നു ​രാ​വി​ലെ എ​ട്ടി​ന് കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ധൂ​പ​പ്രാ​ർ​ഥ​ന, ശ്ലൈ​ഹി​ക വാ​ഴ്‌വ്, ​ക​രു​ത​ൽ ഭ​വ​ന പ​ദ്ധ​തി​യി​ലെ ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എ​ന്നി​വ ന​ട​ക്കും. 11ന് ​കൊ​ടി​യി​റ​ക്ക്.