ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ്: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ഇ​ന്‍റേൺ​ഷി​പ്
Friday, July 19, 2024 2:46 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഇ​ന്‍റേൺ​ഷി​പ്പ് പ​രി​പാ​ടി​യാ​യ ഇ​ഗ് നെ​റ്റ് ഗ്ലോ​ബ​ൽ 2024ന്‍റെ ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ഒ​രാ​ഴ്ച കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 12 മു​ത​ൽ 19 വ​യ​സു വ​രെ പ്രാ​യ​മു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ആ​റാം പ​തി​പ്പി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ്കൂ​ൾ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാം പ​തി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ത​ന്നെ കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ വ്യ​ക്ത​മാ​യ ല​ക്ഷ്യ​ബോ​ധം ന​ൽ​കു​ന്ന​തി​നും മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും സാ​ധ്യ​ത​ക​ളും മ​ന​സി​ലാ​ക്കു​വാ​നും ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​ഗ്നൈ​റ്റ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ഗ​ൽ​ഭ​രാ​യ ഡോ​ക്ട​ർ​മാ​ർ മു​ത​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന​വ​ർ വ​രെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.


ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് കാ​ണു​വാ​നും മെ​ഡി​ക്ക​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​വാ​നും സ​മൂ​ഹ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള മ​നോ​ഭാ​വം വ​ള​ർ​ത്തു​വാ​നും സ​ഹാ​യി​ക്കു​ന്ന സെ​ഷ​നു​ക​ളാ​ണ് ഇ​ഗ്നൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ അ​ഭി​രു​ചി മ​ന​സിലാ​ക്കു​വാ​നും ര​ക്ഷി​താ​ക്ക​ൾ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​വാ​നു​മു​ള്ള സം​വി​ധാ​ന​വും ഈ ​പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​മാ​യി 7356710110, 9855879630 , 9400714543 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്ക​ണം.

https://www.bcmch.org/ignite/summercamp2024_part2 എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.