റെ​യി​ൽ​വേ അ​ടി​പ്പാ​ത​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട്: ചീ​ഫ് എ​ൻ​ജി​നി​യ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Friday, July 19, 2024 2:46 AM IST
തി​രു​വ​ല്ല: എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളാ​യ കു​റ്റൂ​ർ - മ​ന​യ്ക്ക​ച്ചി​റ, തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ലെ​യും പ്രാ​വി​ൻ​കൂ​ട് - തൈ​മ​റ​വും ക​ര റോ​ഡി​ലെ​യും റെ​യി​ൽ​വേ അ​ടി​പ്പാ​ത​ക​ളി​ൽ യാ​ത്രാ തട​സ​ത്തി​നു കാ​ര​ണ​മാ​യ വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​വാ​ൻ റെ​യി​ൽ​വേ റോ​ഡ് സേ​ഫ്റ്റി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഹി​മാ​ൻ​ഷു ഗോ​സാ​മി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചു.

തി​രു​മൂ​ല​പു​രം റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ട​ണ​ൽ മാ​തൃ​ക​യി​ൽ വെ​ള്ളം ക​യ​റാ​ത്ത സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും കു​റ്റൂ​ർ അ​ടി​പ്പാ​ത​യി​ൽ നി​ല​വി​ൽ ചെ​റി​യ വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ വീ​തി വ​ലി​യ കാ​റു​ക​ൾ​ക്ക്‌ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കാ​വു​ന്ന ത​ര​ത്തി​ൽ വ​ർ​ധി​പ്പി​ക്കാ​നും തൈ​മ​റ​വും​ക​ര അ​ടി​പ്പാ​ത​യി​ൽ ഫു​ട്പാ​ത്തി​ന്‍റെ ഉ​യ​രം കൂ​ട്ടി ഇ​രു റോ​ഡു​ക​ളി​ലും മു​ട്ടി​ക്കാ​നും ചീ​ഫ് എ​ൻ​ജി​നി​യ​ർ നി​ർ​ദേ​ശം ന​ൽ​കി.


അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ റെ​യി​ൽ​വേ​യു​ടെ ചെ​ന്നൈ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ അ​ടി​പ്പാ​ത സ​ന്ദ​ർ​ശ​നം.
ചീ​ഫ് എ​ൻ​ജി​നി​യ​റോ​ടൊ​പ്പം സീ​നി​യ​ർ സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ (കോ​ട്ട​യം) അ​ന​ഘ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ലെ​ജു സ്ക​റി​യ, വി.ആ​ർ. രാ​ജേ​ഷ്, ഷി​ബു ഫി​ലി​പ്പ്‌, സോ​ജ കാ​ർ​ഡോ​സ്, സ​ൺ​മോ​ൻ ചു​ങ്ക​ത്തി​ൽ, ഗി​രീ​ഷ് കു​മാ​ർ, ഷൈ​നി, ത​മ്പി, ജോ​യ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.