വ​ക​യാ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പള്ളിയിൽ അ​പ്ര​തീ​ക്ഷിത അ​തി​ഥി​യാ​യി മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍
Thursday, July 18, 2024 2:50 AM IST
വ​ക​യാ​ര്‍: വ​ക​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ്പ​ള്ളി​യി​ല്‍ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യാ​യി സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. തി​രു​വ​ന​ന്ത​പു​ര​ത്ത് ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ച്ച ശേ​ഷം ക​ടു​ത്തു​രു​ത്തി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് അ​ല്പ​നേ​രം വി​ശ്ര​മ​ത്തി​നാ​യി വ​ക​യാ​ര്‍ ദേ​വാ​ല​യ​ത്തി​ലേ​ക്ക് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ എത്തിയത്. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ മേ​ജ​ര്‍ ആ​ര്‍​ച്ച്​ബി​ഷ​പ്പി​നെ സ്വീ​ക​രി​ച്ചു.

വ​ക​യാ​ര്‍ ഇ​ട​വ​ക നി​ർ​മി​ക്കു​ന്ന പു​തി​യ ദേ​വാ​ല​യം സ​ന്ദ​ര്‍​ശി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം യാ​ത്ര തു​ട​ര്‍​ന്ന​ത്. പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള വ​ക​യാ​ര്‍ ദേ​വാ​ല​യ​ത്തി​ല്‍ ക​ര്‍​മ​ല മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ മേ​ജ​ര്‍ ആ​ര്‍​ച്ചു​ബി​ഷ​പ്പി​ന്‍റെ സാ​ന്നി​ധ്യ​വും പ്രാ​ർ​ഥ​ന​യും ഇ​ട​വ​ക​യ്ക്ക് ധ​ന്യ​മാ​യ നി​മി​ഷമാ​യി​രു​ന്നെന്നും ദേ​വാ​ല​യ നി​ര്‍​മാ​ണ നാ​ള്‍​വ​ഴി​യി​ല്‍ വി​സ്മ​രി​ക്കാ​നാ​കാ​ത്ത അ​നു​ഹൃ​ഹി​ത സ​ന്ദ​ർ​ശ​ന​മാ​ണി​തെ​ന്നും വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍ പ​റ​ഞ്ഞു.


ദേ​വാ​ല​യ നി​ർ​മാ​ണ ക​മ്മി​റ്റി ട്ര​സ്റ്റി മാ​ത്യു ഡാ​നി​യേ​ല്‍, ഇ​ട​വ​ക മു​ന്‍ സെ​ക്ര​ട്ട​റി ജോ​ബി​ന്‍ ഈ​നോ​സ് എ​ന്നി​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.