കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാത്രികനു പ​രി​ക്ക്
Thursday, July 18, 2024 2:50 AM IST
കൊ​ടു​മ​ൺ: പ​ട്ടാ​പ​ക​ൽ റോ​ഡ് മു​റി​ച്ചു ക​ട​ന്ന കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്.​കൊ​ടു​മ​ൺ ശ്രീ​വ​ല്ല​ഭ​ത്തി​ൽ മ​ഹേ​ഷി​നാ​ണ് (33) പ​രി​ക്കേ​റ്റ​ത്. കൊ​ടു​മ​ൺ- പ​റ​ക്കോ​ട് റോ​ഡി​ൽ ചി​ര​ണി​ക്ക​ൽ എം​ജി​എം സ്കൂ​ളി​നു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ജോ​ലി​ക്ക് പോ​കാ​ൻ ബൈ​ക്കി​ൽ വ​ര​വേ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും ഓ​ടി വ​ന്ന കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നും മ​ഹേ​ഷ് തെ​റി​ച്ച് ദൂ​ര​ത്തേ​ക്കു വീ​ണു. കൈ ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ മ​ഹേ​ഷി​നെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ടു​മ​ണ്ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.