പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി; 200 കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു
Friday, July 19, 2024 5:13 AM IST
മ​ക്കി​യാ​ട്: തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലേ​രി, പൊ​ർ​ളോം, പു​ല്ലു​മു​റി​ഞ്ഞി പ്ര​ദേ​ശ​വാ​സി​ക​ൾ കോ​റോ​ത്ത് എ​ത്താ​ൻ ആ​ശ്ര​യി​ക്കു​ന്ന നെ​ല്ലേ​രി പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി. ഇ​തോ​ടെ 200 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു.

നെ​ല്ലേ​രി​യി​ൽ താ​ത്കാ​ലി​ക പാ​ല​മാ​ണ് നി​ല​വി​ൽ. കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. സ്ഥി​രം പാ​ലം പ​ണി​യു​ന്ന​തി​ന് ഇ​നി​യും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.