തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണം: ജ​ന​കീ​യ ക​മ്മി​റ്റി
Thursday, September 5, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി സൂ​ചി​പ്പാ​റ മു​ത​ൽ ചാ​ലി​യാ​ർ വ​രെ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഴു​വ​ൻ ദു​ര​ന്ത​ബാ​ധി​ത​രു​ടെ​യും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക, പ​രി​ക്കേ​റ്റ​വ​ർ​ക്ക് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, തു​ട​ർ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ, വ്യാ​പാ​രി​ക​ൾ, ടാ​ക്സി-​ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക,

പു​ത്തു​മ​ല​യി​ലെ പൊ​തു ശ്മ​ശാ​ന​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക, ശ്മ​ശാ​നം സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ർ​ഡു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക,


ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ച​വ​രെ​യും പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ ജ​ന​കീ​യ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക,

സ​ർ​ക്കാ​ർ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും സ്വ​ന്തം നി​ല​യി​ൽ വീ​ട് വ​യ്ക്കു​ന്ന​തി​നു അ​നു​വാ​ദ​വും ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​മ​ൻ​സൂ​ർ (ചെ​യ​ർ​മാ​ൻ), സി. ​മ​നോ​ജ് (ക​ണ്‍​വീ​ന​ർ),

വി​ജ​യ​ൻ മ​ഠ​ത്തി​ൽ (ട്ര​ഷ​റ​ർ), എ. ​ന​സീ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), പ്ര​ശാ​ന്ത്, സി.​എ​ച്ച്. സു​ലൈ​മാ​ൻ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), ജോ​ജോ ജോ​സ​ഫ്, ജി​ജി​ത്ത്(​എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മേ​പ്പാ​ടി എം​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 600 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.