മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കും:​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Tuesday, September 3, 2024 8:01 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​ര​ന്ത മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ലെ ദു​രി​ന്ത​ബാ​ധി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ആ​നു​കൂ​ല്യ​വും ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ദു​ര​ന്ത മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്. സ​ർ​ക്കാ​രും തൊ​ഴി​ൽ വ​കു​പ്പും ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ വി​ല്ലേ​ജു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​രി​ത​ത്തി​ന്‍റെ വ്യാ​പ്തി അ​ധി​ക​മാ​യും നേ​രി​ടേ​ണ്ടി വ​രു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ തൊ​ഴി​ൽ സു​ര​ക്ഷ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ൾ മു​ഖേ​ന​യു​ള്ള ആ​ശ്വാ​സ ധ​ന​സ​ഹാ​യം വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

ദു​രി​ത​ബാ​ധി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ക​ൾ​ക്ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു സ​ഹാ​യ​ധ​നം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം പ്രാ​ബ​ല്യ​ത്തി​ലാ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​കു​ക​യും തൊ​ഴി​ലു​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​യി നി​ൽ​ക്കു​ന്ന​ത് മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കേ​ര​ള ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച 50,000 രൂ​പ​യും ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ച ഒ​രു ല​ക്ഷം രൂ​പ വീ​തം ര​ണ്ട് പേ​ർ​ക്കും ചി​കി​ത്സാ​ധ​ന​സ​ഹാ​യ ഇ​ന​ത്തി​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ​ക്ക് 25,000 രൂ​പ വീ​ത​വും ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് പ്ലാ​ന്‍റേ​ഷ​ൻ​സ് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന 286 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, എ.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.


മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ. ​ശ്രീ​ലാ​ൽ, റീ​ജ​ണ​ൽ ജോ​യി​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എം. ​ഷ​ജീ​ന, ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ കെ.​എ​ൽ. സ​തീ​ഷ് കു​മാ​ർ, പ്ലാ​ന്‍റേ​ഷ​ൻ ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ശ​ങ്ക​ർ, ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ആ​ർ. പ്ര​മോ​ദ്, ഹാ​രി​സ​ണ്‍ മ​ല​യാ​ളം ലി​മി​റ്റ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​നി​ൽ ജോ​ണ്‍, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഗ​ഗാ​റി​ൻ, സു​രേ​ഷ് ബാ​ബു, പി.​കെ. മൂ​ർ​ത്തി, പി.​കെ. അ​നി​ൽ​കു​മാ​ർ, ടി. ​ഹം​സ, പി.​കെ​ട മു​ര​ളീ​ധ​ര​ൻ, വേ​ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.