യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, September 3, 2024 8:01 AM IST
ക​ണി​യാ​ന്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണി​യാ​ന്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പ​ള​ക്കാ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ക​ന്പ​ള​ക്കാ​ട് ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള ഉ​പ​ഭോ​ക്താ​വി​ന് അ​മി​ത ബി​ല്ല് ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. ക​ഴി​ഞ്ഞ മു​പ്പ​ത്തി​യ​ഞ്ചു വ​ർ​ഷ​മാ​യി ചാ​രാ​യ വ​ള​വി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യ മ​ട്ട​റ വീ​ട്ടി​ൽ ചെ​റി​യ​മ്മ​ദി​ന് 800രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു വൈ​ദ്യു​തി ബി​ല്ല് വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ ജൂ​ലൈ മാ​സ​ത്തി​ൽ ഇ​രു​പ​ത്തി ഒ​ന്നാ​യി​ര​ത്തി ഇ​ന്നൂ​റ്റി പ​തി​മൂ​ന്ന് രൂ​പ അ​ധി​കം വ​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​വി​നെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി​യി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പെ​രു​മാ​റി​യ​ത്തി​നെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു ചെ​റി​യ​മ്മ​ദ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ കെ​എ​സ്ഇ​ബി പ​രി​ധി​യി​ലെ മൈ​ലാ​ടി ക​പ്പൂ​ങ്കു​ന്ന് ന​രി​ക്ക​ട്ടു​കു​ന്നി​ലെ നാ​ഫീ​സ​യ്ക്കും ഇ​തേ ദു​ര​നു​ഭ​വം ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ആ​ക്കി​യ​തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ന​ബീ​സ​യു​ടെ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ണി​യ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള വൈ​ദ്യു​തി അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ ത​ന്നെ സ്വീ​ക​രി​ക്ക​ണ​മെ​ന്നും

അ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​ത മീ​റ്റ​ർ കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നീ​തി ന​ൽ​ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​യി​ൻ ക​ട​വ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ഷി​ഖ് മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​ഹൈ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത്ത​ലി​ബ് പ​ഞ്ചാ​ര, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കോ​ര​ൻ​കു​ന്ന​ൻ, ജോ​ർ​ജ് പ​ള്ള​ത്ത്, മൊ​യ്ദു കാ​വു​ങ്ങ​ൽ, ഷി​ബു ക​രാ​ണി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​യി​സ് പ​ഞ്ചാ​ര, ഷെ​ഫീ​ഖ് കു​മ്മാ​ളി, സ​ദ്ദാം​ഹു​സൈ​ൻ, ഇ​ർ​ഷാ​ദ് പ​റ​ളി​ക്കു​ന്ന്, നൗ​ഷാ​ദ് പാ​റ​മ്മ​ൽ, ആ​ഷ്മി​ൽ ഷാ​ൻ, സി​ദാ​ൻ, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.