ചാ​ലി​യാ​റി​ല്‍​നി​ന്ന് ഒ​രു ശ​രീ​ര​ഭാ​ഗം കൂ​ടി ക​ണ്ടെ​ടു​ത്തു
Wednesday, September 4, 2024 4:47 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​ദു​ര​ന്ത​ത്തി​ല്‍ ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ഒ​രു ശ​രീ​ര​ഭാ​ഗം കൂ​ടി ചൊ​വ്വാ​ഴ്ച ക​ണ്ടെ​ത്തി. പോ​ത്തു​ക​ല്‍ അ​മ്പി​ട്ടാം​പൊ​ട്ടി​യി​ല്‍ ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തു​നി​ന്നാ​ണ് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ കാ​ലി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പോ​ത്തു​ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ ഭാ​ഗം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാ​മ​ത്തെ ദി​വ​സ​മാ​ണ് അ​മ്പി​ട്ടാം​പൊ​ട്ടി​യി​ല്‍ ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്തു​നി​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്.


ചൊ​വ്വാ​ഴ്ച​യി​ലേ​ത​ട​ക്കം 80 മൃ​ത​ദേ​ഹ​ങ്ങ​ളും 177 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ് ചാ​ലി​യാ​റി​ല്‍ നി​ന്നു ഇ​തു​വ​രെ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.