ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​രം ഒ​ൻ​പ​തി​ന്
Wednesday, September 4, 2024 5:50 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ്യാ​പൃ​ത​രാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സേ​നാ വി​ഭാ​ഗ​ങ്ങ​ൾ, വി​വി​ധ വ​ക​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ വ​യ​നാ​ട് പ്ര​സ് ക്ല​ബും വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ആ​ദ​രി​ക്കും.

"ക​രു​ത​ലാ​യ​വ​ർ​ക്ക് സ്നേ​ഹാ​ദ​രം’ എ​ന്ന പേ​രി​ൽ ഒ​ൻ​പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ്സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി​യെ​ന്ന് പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ ജി​തി​ൻ ജോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ്, സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, പി.​വി. അ​ജി​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ ചു​ണ്ടേ​ൽ ടൗ​ണി​ൽ​നി​ന്നു വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്നു ചേ​രു​ന്ന സ​മ്മേ​ള​നം റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ര​ജി​സ്ട്രേ​ഷ​ന് 9847757210, 9486730044 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.