ദു​രന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം
Wednesday, September 4, 2024 5:50 AM IST
ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ദു​രി​താ​ശ്വാസ ഫ​ണ്ട് സ​മ​ർ​പ്പ​ണം

ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്ത സ​ഹാ​യ നി​ധി​യി​ലേ​ക്ക് ഓ​ൾ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ധി​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യു​ടെ ഫ​ണ്ട് ആ​ദ്യ ഗ​ഡു സ​മ​ർ​പ്പ​ണം സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​പി. അ​ശോ​ക​ൻ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ത​ണ​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ കൊ​ട്ട​റ, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എം. ത​ങ്ക​ച്ച​ൻ, എ​സ്. സ​ന​ത്കു​മാ​ർ, പി.​കെ. രാ​ജ​ൻ, കെ.​ജെ. ക്ലെ​മ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​കെ​ഡ​ബ്ല്യു​എ നി​ർ​മി​ച്ച ഭ​ക്ഷ​ണ​മേ​ശ​ക​ൾ കൈ​മാ​റി

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ അ​തി​ജീ​വി​ത​ർ​ക്കാ​യി വെ​ൽ​ഡിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ൾ കൈ​ൻ​ഡ്സ് ഓ​ഫ് വെ​ൽ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ഡ​ബ്ല്യു​എ) നി​ർ​മി​ച്ച നാ​ൽ​പ്പ​ത് ഭ​ക്ഷ​ണ​മേ​ശ​ക​ൾ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. വി​വി​ധ ജി​ല്ല​ക​ളി​ലെ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ തൃ​ക്കൈ​പ്പ​റ്റ​യി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു മേ​ശ​യു​ടെ നി​ർ​മാ​ണ​ജോ​ലി​ക​ൾ ചെ​യ്ത​ത്.


നാ​ലു​പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന മേ​ശ​ക​ളാ​ണ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഇ​വ​ർ നി​ർ​മി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഡി. ദീ​പു, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​ജാ​സ് ഖാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ജ​വ​ഹ​ർ ചാ​ലി​യം, ജി​ല്ല സെ​ക്ര​ട്ട​റി ഷി​ഹാ​ബ്, കെ.​പി. നി​കേ​ഷ്, സ​ന്തോ​ഷ് മാ​ഹി, പി.​ടി. സെ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.