മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Tuesday, September 3, 2024 8:01 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്വാ​റി​ക​ൾ​ക്ക് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ള്ള​ൻ​കൊ​ല്ലി, പാ​ടി​ച്ചി​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ക്വാ​റി പ്ര​വ​ർ​ത്ത​നം പു​ന​പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ര​ണ​മെ​ന്നും മാ​ർ​ച്ചി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം പു​ൽ​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ച​ന്ദ്ര​ബാ​ബു അ​ധ്യ​ഷ​ത വ​ഹി​ച്ചു. സി.​പി. വി​ൻ​സെ​ന്‍റ്, ജോ​ബി ക​രോ​ട്ടു​ക്കു​ന്നേ​ൽ, പി.​എ. മു​ഹ​മ്മ​ദ്, പി.​ജെ. പൗ​ലോ​സ്, ക​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.