സാ​ക്ഷ​ര​താ വാ​രാ​ച​ര​ണം തു​ട​ങ്ങി
Thursday, September 5, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ക്ഷ​ര​താ വാ​രാ​ച​ര​ണം തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പ​താ​ക ഉ​യ​ർ​ത്തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഉ​ഷ ത​ന്പി, ജൂ​നൈ​ദ് കൈ​പ്പാ​ണി, അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. സൂ​ശീ​ല, ബി​ന്ദു പ്ര​കാ​ശ്, ബീ​ന ജോ​സ്, സി​ന്ധു ശ്രീ​ധ​ര​ൻ, അ​മ​ൽ ജോ​യ്, എ​ൻ.​സി. പ്ര​സാ​ദ്, കെ. ​വി​ജ​യ​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി. ​സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ശാ​സ്ത​പ്ര​സാ​ദ്, പി.​വി. ജാ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ബ​ത്തേ​രി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടി​ന് ന​ട​ത്തു​ന്ന സാ​ക്ഷ​ര​താ വാ​രാ​ച​ര​ണം സ​മാ​പ​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.