റേ​ഷ​ൻ ക​ട​യി​ൽ അ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 5, 2024 5:24 AM IST
പ​ന​മ​രം: റേ​ഷ​ൻ ക​ട​യി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ഇ ​പോ​സ് മെ​ഷീ​ൻ എ​റി​ഞ്ഞ് കേ​ടു​പാ​ട് വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

ചു​ണ്ട​ക്കു​ന്ന് ജി​നേ​ഷി​നെ​യാ​ണ്(32) പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. ബി​ജു അ​റ​സ്റ്റു​ചെ​യ്ത​ത്. ചു​ണ്ട​ക്കു​ന്ന് എ​ആ​ർ​ഡി 80 ന​ന്പ​ർ റേ​ഷ​ൻ ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ജി​നേ​ഷ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന​ട​ക്കം വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ്.