സ്പെ​ഷ​ൽ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Wednesday, September 4, 2024 5:57 AM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ട് ആ​യു​ഷ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

വ​യോ​ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ശാ​രീ​രി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​യ പേ​ശി​ക​ളു​ടെ​യും അ​സ്ഥി​ക​ളു​ടെ​യും ബ​ല​ക്ഷ​യം, ഉ​റ​ക്ക​ക്കു​റ​വ്, മ​ല​ബ​ന്ധം, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും മാ​ന​സി​ക സാ​മൂ​ഹി​കാ​രോ​ഗ്യ​വും ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഭാ​ര​തീ​യ ചി​കി​ത്സാ​ഹോ​മി​യോ​പ്പ​തി വ​കു​പ്പു​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി, യോ​ഗ​നാ​ച്ചു​റോ​പ്പ​തി, സി​ദ്ധ, യു​നാ​നി വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​യു​ഷ് ആ​ശു​പ​ത്രി​ക​ൾ, ഡി​സ്പ​ൻ​സ​റി​ക​ൾ, ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ൾ, ആ​യു​ഷ് പ്രെെ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ, ട്രൈ​ബ​ൽ ആ​യു​ഷ് ഡി​സ്പെ​ൻ​സ​റി​ക​ൾ ഉ​ൾ​പ്പെ​ടെ 74 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ രോ​ഗ​പ​രി​ശോ​ധ​ന, പ്രാ​ഥ​മി​ക ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, റ​ഫ​റ​ൽ സം​വി​ധാ​നം, സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണം, യോ​ഗാ​ക്ലാ​സു​ക​ളും ക്യാ​ന്പു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് പ്രാ​ദേ​ശി​ക ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ചി​കി​ത്സ ഉ​റ​പ്പാ​ക്കും.