ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Thursday, September 5, 2024 5:15 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ. റെ​ജി, റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി. ഷി​നോ​ജ്, സി.​ജെ. അ​ല​ക്സ്, സാ​ബു പൊ​ന്നി​യി​ൽ, എം.​പി. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റു​വ, തോ​ൽ​പ്പെ​ട്ടി, മു​ത്ത​ങ്ങ, മീ​ൻ​മു​ട്ടി, സൂ​ചി​പ്പാ​റ കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ നി​ത്യ​ജീ​വി​ത​ത്തി​നു ആ​ശ്ര​യി​ച്ചി​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ലാ​ണ്.


ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​വ​ർ ക​ട​ക്കെ​ണി​യി​ലാ​ണ്. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ​വ​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഓ​ണ​ക്കാ​ല​ത്ത് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​ത്മാ​ർ​ഥ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.