ന്യാ​യ​വി​ല​ക്ക് പ​ച്ച​ക്ക​റി​ക​ൾ: കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ 39 ഓ​ണ​ച്ച​ന്ത​ക​ൾ
Wednesday, September 4, 2024 5:57 AM IST
ക​ൽ​പ്പ​റ്റ: വി​പ​ണി​യി​ൽ ന്യാ​യ​വി​ല​ക്ക് പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ജി​ല്ല​യി​ൽ 39 ഓ​ണ​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കു​ന്നു.

വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ഒ​ന്ന് എ​ന്ന തോ​തി​ൽ 26 ച​ന്ത​ക​ളും വി​എ​ഫ്പി​സി​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് ച​ന്ത​ക​ളും ഹോ​ർ​ട്ടി കോ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് ച​ന്ത​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ക. ക​ർ​ഷ​ക​രി​ൽ നി​ന്നു വി​പ​ണി സം​ഭ​ര​ണ വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​ക തു​ക ന​ൽ​കി പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്കും.


വി​പ​ണി​യി​ലെ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ച​ന്ത​ക​ൾ മു​ഖേ​ന വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. ജൈ​വ രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച കാ​ർ​ഷി​ക വി​ള​ക​ൾ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല ന​ൽ​കി സം​ഭ​രി​ക്കു​ക​യും പൊ​തു​വി​പ​ണി​യി​ലെ വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യും.

ഓ​ണ വി​പ​ണി​യി​ലേ​ക്ക് പ​ച്ച​ക്ക​റി ന​ൽ​കാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ അ​ത​ത് കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.