അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Wednesday, September 4, 2024 5:50 AM IST
പു​ൽ​പ്പ​ള്ളി: താ​ന്നി​ത്തെ​രു​വ് റോ​ഡ് ജം​ഗ്ഷ​നി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ച് നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. താ​ന്നി​ത്തെ​രു​വ് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ടും ഇ​ത് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്നി​ല്ല.

വെ​യി​റ്റിം​ഗ് ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.


നി​ര​വ​ധി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്. പ​ഴ​ശി​രാ​ജ കോ​ള​ജ്, എ​സ്എ​ൻ കോ​ള​ജ്, സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ൾ, കൃ​പാ​ല​യ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബ​സ് ക​യ​റു​ന്ന​തി​ന് കാ​ത്ത് നി​ൽ​ക്കു​ന്ന​ത് ഈ ​വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​ണ്.

ചോ​ർ​ന്നൊ​ലി​ച്ച് പൊ​ട്ടി​പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​ത് നി​ർ​മി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.