ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്
Thursday, September 5, 2024 5:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്. ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.

വ​രും നാ​ളു​ക​ളി​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്നും ക്ല​ബ് ഡി​സ്ട്രി​ക് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദു​ര​ന്ത​സ​മ​യ​ത്തും ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ല​യ​ണ്‍​സ് 318 ഇ ​ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ കെ.​വി. രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.


മു​ൻ​ഗ​വ​ർ​ണ​ർ പ്ര​ഫ. വ​ർ​ഗീ​സ് വൈ​ദ്യ​ൻ, ഡി​സ്ട്രി​ക് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​വ​ർ​ക്കി, ജോ​ണ്‍​സ​ണ്‍, റോ​ജ്ജ​ർ, ഗി​രീ​ഷ് മ​ല​നാ​ട്, മ​നോ​ജ്, ബി​ബി​ൻ, ഷി​നു സാ​ജു ഐ​ക്ക​ര​കു​ന്ന​ത്ത്, അ​ശോ​ക​ൻ, ഡോ. ​ശ​ശീ​ധ​ര​ൻ, ഷാ​ജി ഫി​ലി​പ്പ്, അ​നി​ൽ ബാ​ബു, സെ​ബാ​സ്റ്റ്യ​ൻ എ​രു​മാ​ട്, മ​ദ​ൻ​ലാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.