കെ.​ജെ. ബേ​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, September 2, 2024 6:08 AM IST
ക​ൽ​പ്പ​റ്റ: കെ.​ജെ. ബേ​ബി​യു​ടെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ(​എം​എ​ൽ)​സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ക​ല​യി​ലും തൂ​ലി​ക​യി​ലും നി​ല​പാ​ടു​ക​ളി​ലും വ​ർ​ഗ​പ​ക്ഷ​പാ​തി​ത്വം കാ​ത്തു​സൂ​ക്ഷി​ച്ച വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു ബേ​ബി​യെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. സെ​ക്ര​ട്ട​റി പി.​പി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: കെ.​ജെ. ബേ​ബി ഒ​രു വി​പ്ല​വ നാ​ട​ക​കൃ​ത്തും ക​വി​യും വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ർ​ത്താ​വു​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ധീ​നം മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ങ്ങ​ളെ ധീ​ര​മാ​യി വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ബേ​ബി ആ​രം​ഭി​ച്ച ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷ​ണ​മാ​ണ് ക​ന​വ്.

കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ​രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ കെ.​ജെ. ബേ​ബി​യു​ടെ ഉ​യ​ർ​ത്തി​യ ചി​ന്ത​യു​ടെ​യും പ്ര​യോ​ഗ​ത്തി​ന്‍റെ​യും വെ​ളി​ച്ചം എ​ന്നെ​ന്നും പ്ര​കാ​ശി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പി.​എം. ജോ​ർ​ജ്ജ്, പി.​ടി. പ്രേ​മാ​ന​ന്ദ്, ബി​ജി ലാ​ലി​ച്ച​ൻ, എം.​കെ. ഷി​ബു, കെ.​ജി. മ​നോ​ഹ​ര​ൻ, കെ. ​പ്രേം​നാ​ഥ്, എം.​കെ. ബി​ജു തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.


ക​ൽ​പ്പ​റ്റ: സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ജെ. ബേ​ബി​യു​ടെ ആ​ക​സ്മി​ക നി​ര്യാ​ണ​ത്തി​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ശേ​ഷം കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക രം​ഗ​ത്ത് വി​പ്ല​വ​പ​ക്ഷ​ത്ത് നി​ന്നു ആ​വി​ഷ്കാ​ര​ങ്ങ​ളി​ലെ ത​ൻ​മ​യ​ത്വം​കൊ​ണ്ട് അ​ര​ങ്ങി​ലെ​ത്തി​യ നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കെ.​ജെ. ബേ​ബി.

സാം​സ്കാ​രി​ക, സാ​മൂ​ഹ്യ രം​ഗ​ത്തെ ച​ല​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ക​യും സാ​ഹി​ത്യ, സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ട​നീ​ളം പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും കെ.​ജെ. ബേ​ബി​യു​ടെ പ്ര​വ​ർ​ത്ത​നം നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ചു.

കെ.​ജെ. ബേ​ബി​യു​ടെ നി​ര്യാ​ണം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക നി​ര​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ക​ൾ​ച്ച​റ​ൽ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കെ. ​പ്രേം​നാ​ഥ്, പി.​ജി. മോ​ഹ​ൻ​ദാ​സ്, സു​നി​ൽ ജോ​സ​ഫ്, കെ.​എം. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.