സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ പ്രേ​ക്ഷ​ക​ർ കു​റ​യു​ന്നു
Thursday, September 5, 2024 5:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന് ശേ​ഷം സി​നി​മ രം​ഗ​ത്തെ പ​ല പ്ര​മു​ഖ​ർ​ക്കു​മെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്രേ​മി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ്. ഫെ​ബ്രു​വ​രി മു​ത​ൽ മേ​യ് വ​രെ​യാ​യി സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ അ​ത്യാ​വ​ശ്യം ന​ല്ല പ്രേ​ക്ഷ​ക​രു​ണ്ടാ​യി​രു​ന്നു.

ജൂ​ണ്‍ മു​ത​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. ജൂ​ലൈ 30 നു​ണ്ടാ​യ വ​യ​നാ​ട് ദു​ര​ന്ത​ത്തോ​ടെ പ്ര​ക്ഷേ​ക​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി. അ​തി​നി​ടെ​യാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടും പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​വും പു​റ​ത്തു​വ​ന്ന​ത്.

ഇ​തോ​ടെ തി​യ​റ്റ​റു​ക​ളി​ലേ​ക്കു​ള്ള പ്രേ​ക്ഷ​ക​രു​ടെ എ​ണ്ണം വി​ര​ലി​ലെ​ണ്ണാ​വു​ന്ന നി​ല​യി​ലേ​ക്ക് കു​റ​ഞ്ഞു. ആ​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ല ചി​ല തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പ്രേ​ക്ഷ​ക​രി​ൽ കു​റ​വ് വ​ന്നു​വെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ പ​റ​യു​ന്പോ​ഴും ന​ല്ല സി​നി​മ​ക​ൾ റി​ലീ​സിം​ഗി​നെ​ത്താ​ത്ത​താ​ണ് ആ​ള് കു​റ​യാ​ൻ കാ​ര​ണ​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

സി​നി​മ മേ​ഖ​ല​യി​ലെ ചു​രു​ക്കം ചി​ല​ർ ചെ​യ്ത പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ആ ​മേ​ഖ​ല​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യും മേ​ഖ​ല​യെ ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള അ​ഭി​പ്രാ​യം.