ലോ​ക പാ​ന്പു​ദി​നം: വി.​പി. സു​ജി​ത്തി​നെ ആ​ദ​രി​ച്ചു
Wednesday, July 17, 2024 8:02 AM IST
വെ​ള്ള​മു​ണ്ട: ലോ​ക പാ​ന്പ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സീ​നി​യ​ർ സ്നേ​ക്ക് റെ​സ്ക്യു​വ​ർ വി.​പി. സു​ജി​ത്തി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ള്ള​മു​ണ്ട ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

പേ​ര്യ വ​ര​യാ​ൽ കാ​പ്പാ​ട്ടു​മ​ല സ്വ​ദേ​ശി​യാ​ണ് സു​ജി​ത്ത്. സ്നേ​ക്ക് റ​സ്ക്യൂ രം​ഗ​ത്ത് നാ​ലു പ​തി​റ്റാ​ണ്ടാ​യി സ​ജീ​വ​ന​മാ​ണ്. ഇ​തി​ന​കം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങി​ൽ​നി​ന്നു അ​നേ​കം പാ​ന്പു​ക​ളെ പി​ടി​ച്ച് സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ട്ടു​ണ്ട്.


നി​ല​വി​ൽ നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ സ്നേ​ക്ക് റെ​സ്ക്യു​വ​റാ​ണ്. പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം. ​മോ​ഹ​ന​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി പൊ​ന്നാ​ട അ​ണി​യി​ച്ചു. ഗ്രാ​മാ​ദ​ര​ണ​പ​ത്രം കൈ​മാ​റി. എം. ​സു​ധാ​ക​ര​ൻ, മി​ഥു​ൻ മു​ണ്ട​ക്ക​ൽ, എം. ​നാ​രാ​യ​ണ​ൻ, സി.​എ​ച്ച്. ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.