ബ​ത്തേ​രി കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഭ​ര​ണം എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി
Monday, July 15, 2024 6:20 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ഭ​ര​ണം എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. ഇ​ന്ന​ലെ ന​ട​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ മു​ന്ന​ണി മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചു.

13 പേ​രാ​ണ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ഷ​ക സം​ര​ക്ഷ​ണ മു​ന്ന​ണി​യു​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​രി​ച്ച​ത്. 3,200 ഓ​ളം പേ​ർ വോ​ട്ട് ചെ​യ്തു. ഏ​ക​ദേ​ശം 12,000 പേ​ർ​ക്കാ​യി​രു​ന്നു വോ​ട്ട​വ​കാ​ശം. സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് 2,300 വ​രെ വോ​ട്ട് ല​ഭി​ച്ചു. സ​ർ​വ​ജ​ന സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.

എ​ൽ​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ പി.​കെ. രാ​മ​ച​ന്ദ്ര​ൻ, സി.​പി. വി​ൻ​സ​ന്‍റ്, വി. ​ശ​ശീ​ധ​ര​ൻ, ടി.​കെ. ശ്രീ​ജ​ൻ, എം.​എ​സ്. സാ​ബു, സു​രേ​ഷ് താ​ളൂ​ർ, എം.​എ​സ്. സു​രേ​ഷ് ബാ​ബു, വ​നി​താ​വി​ഭാ​ഗ​ത്തി​ൽ അ​ല്ലി ജോ​ർ​ജ്, എ​ൻ. റെ​യ്ന, എ​സ്ടി-​എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ,


40 വ​യ​സി​ൽ താ​ഴെ ജ​ന​റ​ൽ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ കെ.​വൈ. നി​ധി​ൻ, അ​ഖി​ല എ​ബി, നി​ക്ഷേ​പ​ക വി​ഭാ​ഗ​ത്തി​ൽ വി.​വി. ബേ​ബി എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി​യി​ലെ​ത്തി​യ​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ പ്ര​ഥ​മ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി വി.​വി. ബേ​ബി​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എം.​എ​സ്. സു​രേ​ഷ് ബാ​ബു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.