ഡാളസ്: ഡാളസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമായ കെ.സി. വർഗീസിന്റെ പൊതുദർശനം വ്യാഴാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ കരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലാണ് പൊതുദർശനം.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ സംസ്കാര ശുശ്രൂഷ നടക്കും. പരേതൻ കരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ: ലീലാമ്മ (കോട്ടയം ഒളശ കൈതയിൽ കുടുംബാംഗം). മക്കൾ: ബോബി ജോസഫ്, റൂബി വർഗീസ്, നവീൻ വർഗീസ്. മരുമക്കൾ: സ്റ്റാൻലി ജോസഫ്, ജനി വർഗീസ്.
Tags : obit news usa kcvarghese