വെല്ലിംഗ്ടൺ സീറോ മലബാർ മിഷൻ പള്ളിയിലെ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുന്നാളിന് വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടികയറ്റുന്നു. ട്രസ്റ്റിമാരായ ജോഷി എബ്രാഹം, ടോണി തോമസ് തുടങ്ങിയവർ സമീപം
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ സെന്റ് മേരീസ് സീറോ മലബാർ മിഷൻ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് കൊടികയറി. ഇടവക വികാരി ഫാ. ജോസഫ് കുന്നക്കാട്ട് കൊടിയേറ്റ് കർമം നിർവഹിച്ചു.
ഒക്ടോബർ 24ന് വൈകുന്നേരം 6.30ന് ജപമാലയോടെയാണ് തിരുനാൾ കർമങ്ങൾ ആരംഭിച്ചത്. 25ന് വൈകുന്നേരം 3.30 ന് ജപമാലയും 4.00ന് വി. കുർബാനയും നടന്നു. പ്രധാന തിരുന്നാൾ ദിനമായ ഇന്ന് (ഒക്ടോബർ 26 ഞായർ) രാവിലെ 9.30 ന് ജപമാലയും തുടർന്ന് 10.00ന് ആഘോഷമായ തിരുനാൾ കുർബാനയും നടക്കും.
തിരുന്നാൾ കുർബാനയ്ക്ക് ഫാ. ഷോജിൻ ജോസഫ് നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, സ്നേഹ വിരുന്നു തുടങ്ങിയവയോടെ തിരുനാൾ സമാപിക്കും
Tags :