ആറ്റുപുറം പള്ളിയിൽ തിരുനാൾ
1546430
Tuesday, April 29, 2025 1:55 AM IST
പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസ്, വിശുദ്ധ സെബസ്ത്യാനോസ് എന്നിവരുടെ സംയുക്തതിരുനാളിനു കൊടിയേറി. വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാളും ഇടവകദിനാഘോഷവും രണ്ട്, മൂന്ന്, നാല് തീയതികളിലായി നടത്തുമെന്ന് വികാരി ഫാ. ഡെന്നീസ് മാറോക്കി, ജനറൽ കൺവീനർ ജോസ് മുട്ടത്ത്, ട്രസ്റ്റി സൈമൺ കൊള്ളന്നൂർ, ജോയിന്റ്് ജനറൽ കൺവീനർ ആന്റണി പുലിക്കോട്ടിൽ, കൺവീനർമാരായ ജോഷി മേലിട്ട്, ഷാരോ ൺ വെള്ളറ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ചവരെ എല്ലാദിവസവും വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ് എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദീപാലങ്കാരം സ്വിച്ചോൺ വടക്കേക്കാട് എസ്എച്ച്ഒ കെ. അനിൽകുമാർ നിർവഹിക്കും. തുടർന്നു നടക്കുന്ന ഇടവകദിനാഘോഷ പൊതുസമ്മേളനം പാലയൂർ മാർതോമ തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യും. ശനി രാവിലെ ദിവ്യബലി, തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, എഴുന്നളളിപ്പ് ആരംഭം. രാത്രി 11ന് എഴുന്നള്ളിപ്പ് സമാപനം, ബാൻഡ് വാദ്യ ഫ്യൂഷൻ.
ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു റവ.ഡോ. ആന്റണി കൊള്ളന്നൂർ മുഖ്യകാർമികനാകും. ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി സന്ദേശം നൽകും. കപ്പേളയിലേക്കു പ്രദക്ഷിണം. രാത്രി ഏഴിനു ഗാനമേള.