മദ്യ-ലഹരിവിരുദ്ധ ഞായർ ആചരിച്ചു
1535929
Monday, March 24, 2025 1:19 AM IST
തൃശൂർ: കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത മദ്യ-ലഹരിവിരുദ്ധ ഞായർ ആചരിച്ചു.
മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ അതിരൂപത ഡയറക്ടർ റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ ദിവ്യബലിയർപ്പിച്ചു സന്ദേശംനൽകി. അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി.
വികാരി ഫാ. ഫ്രാങ്കോ പുത്തിരി 135 ഭവനങ്ങളെ മദ്യ-ലഹരിവിരുദ്ധ കുടുംബങ്ങളായി പ്രഖ്യാപിച്ചു സർട്ടിഫിക്കറ്റ് നൽകി.
പട്ടിക്കാട്, കോടന്നൂർ, വലപ്പാട്, മുണ്ടത്തിക്കോട്, തലക്കോട്ടുകര, ഒല്ലൂർ, പാലയ്ക്കൽ, മുക്കാട്ടുകര, പുത്തൂർ, എരുമപ്പെട്ടി, പതിയാരം, തൈക്കാട്ടുശേരി, ചേർപ്പ്, പൊങ്ങണംകാട്, വടക്കാഞ്ചേരി, എരനെല്ലൂർ, കുരിയച്ചിറ, പുറനാട്ടുകര, കുന്പളങ്ങാട് എന്നീ മദ്യവിരുദ്ധസമിതി ഇടവക യൂണിറ്റുകളിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ് യൂഹന്നോൻ മാർ തിയോഡോഷ്യസ് തയാറാക്കിയ മദ്യവിരുദ്ധ സർക്കുലർ വായിച്ചു.
സിജോ ഇഞ്ചോടിക്കാരൻ, ടി.എസ്. അബ്രഹാം, കൊച്ചുവർക്കി തരകൻ, സി.പി. ഡേവിസ്, ജോസ് വടക്കേത്തല, പിന്േറാ ഫ്രാൻസിസ്, ജോഷി വല്ലച്ചിറ, ജോസ് ആലപ്പാട്ട്, റോബിൻ റാഫേൽ, കെ.എ. ജോണ്സണ്, എ.എൽ. തോബിയാസ് എന്നിവർ നേതൃത്വം നൽകി.