വാഴാനി ഡാമില്‍ മ്യൂസിക്കൽ ഡാന്‍സിംഗ് ഫൗണ്ടൻ നിർമാണോദ്ഘാടനം നാളെ
1514565
Sunday, February 16, 2025 2:02 AM IST
വടക്കാഞ്ചേരി: വാഴാനി ഡാമില്‍ മ്യൂസിക്കൽ ഡാന്‍സിംഗ് ഫൗണ്ട ന്റെ നിർമാണോദ്ഘാടനം വാഴാനി ഡാം പരിസരത്തുവച്ച് നാളെ വൈകീട്ട് ഏഴിന് ടൂറിസം - പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സേ വ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാഴാനി ഡാം ഗാർഡനില്‍ മ്യൂസിക്കൽ ഡാന്‍സിംഗ് ഫൗണ്ടന് ആൻഡ് മള്‍ട്ടി മീഡിയഷോ പദ്ധതിയുടെ നിര്‍മാണോദ്ഘാടനമാണ് മന്ത്രി നിർവഹിക്കുക. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. കെ. രാധാ കൃഷ്ണൻ എംപി, എ.സി. മൊയ് തീൻ എംഎൽഎ എന്നിവർ മുഖ്യാ തിഥികളാകും.
വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പുതിയ താളം നൽകുകയാണ് വാഴാനിയിൽ നിർമാണമാരംഭിക്കുന്ന സംഗീതജലധാര. സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തംചെയ്യുന്ന ജലധാരയുടെയും ലേസര്‍ കിരണങ്ങളുടെയും വിസ്മയാനുഭവം ഇന്ത്യയിൽതന്നെ അപൂർവം ടൂറിസം കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. വടക്കാഞ്ചേരി ടൂറിസം കോറിഡോർ യാഥാര്‍ഥ്യത്തിലേക്ക് പുരോഗമിക്കുമ്പോള്‍ അതിലൊരു പ്രധാന ആകർഷണമായി മാറും സംഗീതജലധാര. പൂര്‍ണമായും മണ്ണുകൊണ്ട് നിർമിച്ച വാഴാനി ഗ്രാവിറ്റി എർത്ത് ഡാമിനോട് ചേര്‍ന്നുള്ള നാല് ഏക്കർ പൂന്തോട്ടത്തിലാണ് 5.99 കോടി രൂപ ചെലവുവരുന്ന പദ്ധതി യാഥാർഥ്യമാകാനൊരുങ്ങുന്നത്.
പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
സാങ്കേതിക
സവിശേഷതകള്‍
=3100 സ്ക്വയർ ഫീറ്റ് വിസ്തൃതി
യുള്ള പൂൾ.
=15 വ്യത്യസ്തതരം ഇഫക്റ്റുക
ളിൽ പ്രവര്‍ത്തിക്കുന്ന78 ഫൗ
ണ്ടനുകൾ അടങ്ങുന്ന ജലധാര.
=180 എല്‍.ഇ.ഡി. ലൈറ്റുകള്‍.
=2x10 വാട്ട് ലേസര്‍.
=16000 ലൂമിനസ് ഉള്ള വീഡിയോ
പ്രദര്‍ശന സംവിധാനം.
=21x7 മീറ്റര്‍ വലിപ്പത്തില്‍ ഹോ
ളോഗ്രാഫിക് വാട്ടര്‍ സ്ക്രീന്‍.
=15 മിനിറ്റ് ദൈർഘ്യമുള്ള മൂന്ന്
വ്യത്യസ്ത പ്രദർശനങ്ങള്‍ രണ്ട്
ഭാഷയില്‍.
= 4,000 വാട്ട് ശേഷിയുള്ള സൗ
ണ്ട് സിസ്റ്റം.
=കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള
നിയന്ത്രണ സംവിധാനവും
ഉണ്ടാകും.