പഴുവിൽ സെന്റ് ആന്റണീസിൽ ഉപജീവനം പദ്ധതിക്കു തുടക്കം
1513639
Thursday, February 13, 2025 2:02 AM IST
പഴുവിൽ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ നിർധനരായ സഹപാഠികൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഉപജീവനം പദ്ധതിക്കു തുടക്കംകുറിച്ചു.
തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ നിർവഹിച്ചു.
ഫാ. ഡേവിസ് പുലിക്കോട്ടിൽ, പ്രിൻസിപ്പൽ ഡോ. കെ.എ. ജോർജ്, പിടിഎ പ്രസിഡന്റ് റാഫി കൊമ്പൻ, എംപിടിഎ പ്രസിഡന്റ് പി.ബി. ബത്തൂല, പ്രോഗ്രാം ഓഫീസർ എൻ.ജെ. സിംസൻ, ഡോ. അഞ്ജു ആന്റണി എന്നിവർ നേതൃത്വം നൽകി.
എൻഎസ്എസ് വോളന്റിയേഴ്സ്, സ്കൂൾ മാനേജർ റവ. ഡോ. വിൻസെന്റ്് ചെറുവത്തൂർ, പ്രിൻസിപ്പൽ ഡോ. കെ.എ. ജോർജ്, മറ്റു ആഭ്യുദയകാംക്ഷികൾ എന്നിവരാണ് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്തത്.