അമേരിക്കൻ പുരസ്കാരംനേടി
1497462
Wednesday, January 22, 2025 7:29 AM IST
പുന്നയൂർക്കുളം: അമേരിക്കൻ ഇ മലയാളി മാധ്യമപുരസ്കാരം എഴുത്തുകാരനും സമൂഹിക പ്രവർത്തകനുമായ അബ്ദുൽ പുന്നയുർക്കുളത്തിന്. ഇ-മലയാളി ആഗോളതലത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ലാളനം എന്ന കഥയ്ക്കാണ് പുരസ്കാരം.
കാഷ് പ്രൈസും പ്രശസ്തി ഫലകവും എറണാകുളം ഗോകുലം കൺവൻഷൻ സെന്ററിൽനടന്ന ചടങ്ങിൽ സമർപ്പിച്ചു. ഇ മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ് അധ്യക്ഷനായി. കെ.വി. മോഹൻകുമാർ അവാർഡ് സമ്മാനിച്ചു. സിൽജിടോം, സാമുവൽ ഈശോ, സുനിൽ ട്രൈസ്റ്റാർ, ദീപാ നിശാന്ത്, സജിമോൻ ആന്റണി, പോൾ കറുകപ്പള്ളി എന്നിവർ പ്രസംഗിച്ചു.