സംസ്ഥാന സ്കൂൾ കലോത്സവം: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിന് അനുമോദനം
1497451
Wednesday, January 22, 2025 7:29 AM IST
കൊപ്രക്കളം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിനു കലാകിരീടം നേടിയെടുക്കുന്നതിൽ ജില്ലയിലെ സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിനെ കെപിസിസി വിചാർ വിഭാഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലെത്തി ട്രോഫി നൽകി അനുമോദിച്ചു. മുൻ ഡിസിസി പ്രസിഡന്റ്് ജോസ് വള്ളൂർ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. കെപിസിസി വിചാർ വിഭാഗ് ജില്ല ചെയർമാൻ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീജിഷ്, പ്രധാനാധ്യാപകൻ കെ.എസ്. കിരൺ, മാനേജ്മെന്റ്് പ്രതിനിധി കെ.എം. അനിൽ എന്നിവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.
കെപിസിസി വിചാർ വിഭാഗ് ജില്ല സെക്രട്ടറി ആന്റോ തൊറയൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമനിക്, വിചാർ വിഭാഗ് സംസ്ഥാന കമ്മിറ്റി മെമ്പർ രാമചന്ദ്രൻ പള്ളിയിൽ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ടി.എ. നസിമുദ്ദീൻ, ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്് പി.ഡി. സജീവ്, കോൺഗ്രസ് നേതാക്കളായ ഷൈൻ നാട്ടിക, റാനിഷ് കെ. രാമൻ, പി.എ. മജീദ്, സി.എ. അനീഷ് എന്നിവർ പ്രസംഗിച്ചു.