സി.പി. പോൾ ചുങ്കത്തിന്റെ നിര്യാണത്തിൽ അനുശോചനം
1497445
Wednesday, January 22, 2025 7:29 AM IST
ചാലക്കുടി: കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ സ്ഥാപകനേതാവ് സി.പി. പോൾ ചുങ്കത്തിന്റെ നിര്യാണത്തിൽ കെജിഎസ്ഡിഎ ചാലക്കുടി യൂണിറ്റ് അനുശോചിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോജു പതിയാപറമ്പിൽ അധ്യക്ഷനായിരുന്നു. സഗരസഭ വൈസ് ചെയർമാൻ ആലീസ് ഷിബു, ചാലക്കുടി ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, നഗരസഭ പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മുത്തേടൻ, കെജിഎസ്ഡിഎ ജില്ലാ പ്രസിഡന്റ്് ഷാജു ചിറയത്ത്, ജില്ലാ ട്രഷറർ ജെയ്സൻ ആളൂക്കാരൻ, സാജൻ അരിമ്പുള്ളി, ഭരിദ പ്രതാപ്, പി.കെ. സിദ്ദിഖ്, ലൂയിസ് മേലേപ്പുറം, ആന്റോ മേലേടൻ, രമേഷ്കുമാർ, എം.എസ്. ദിലീപ്, ബിജു അമ്പഴക്കാടൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബെന്നി പീണിക്കപ്പറമ്പൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.