വിദ്യാലയങ്ങളില്‍ വാര്‍ഷികാഘോഷം
1497460
Wednesday, January 22, 2025 7:29 AM IST
അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂൾ
തൃശൂർ: അരണാട്ടുകര ഇൻഫന്റ് ജീസസ് സ്കൂളിന്റെ 75-ാം വാർഷികം ജൂബിലി ജൈവ് എന്ന പേരിൽ സംഘടിപ്പിക്കും. നാളെ ഉച്ചകഴിഞ്ഞു 3.30 നു സാഗർ രൂപത ബിഷപ് എമരിറ്റസ് മാർ ആന്റണി ചിറയത്ത് ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. സിനിമാതാരം ഊർമിള ഉണ്ണി, വൈഷ്ണവി രാജ് എന്നിവർ മുഖ്യാതിഥികളാകും.
സുവർണജൂബിലിയുടെ ഭാഗമായി നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ട് 27 നു രാവിലെ 9.30 ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. 29 നു രാവിലെ 10.30 നു പൂർവവിദ്യാർഥി - അധ്യാപകസംഗമവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ എച്ച്എം അസിസ്റ്റന്റ് സിസ്റ്റർ ഫൗസീന, എൽപി അസിസ്റ്റന്റ് എച്ച്എം സിസ്റ്റർ സുദീപ ജോസഫ്, ലിജോ ജോസ്, ജെറി ഫ്രാൻസീസ്, സിസ്റ്റർ ഗ്ലെയ്സ് ജോസ് എന്നിവർ പങ്കെടുത്തു.
പുറ്റേക്കര സെന്റ് മേരീസ് സ്കൂൾ വാർഷികം
തൃശൂർ: പുറ്റേക്കര സെന്റ് മേരീസ് എൽപി സ്കൂൾ വാർഷികാഘോഷം കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ ഉദ്ഘാടനം ചെയ്തു. അസീസി പ്രോവിൻസ് കോ-ഓപ്പറേറ്റീവ് മാനേജർ സിസ്റ്റർ റാണി കുര്യൻ, മുണ്ടൂർ പള്ളി വികാരി ഫാ. ബാബു അപ്പാടൻ, പിടിഎ പ്രസിഡന്റ് എം.ജെ. സിജോ, പ്രധാനാധ്യാപിക സിസ്റ്റർ ആൻസി ജോസ്, വാർഡ് അംഗം മേരി പോൾസണ്‍, സെന്റ് മേരീസ് അസീസി കോണ്‍വന്റ് മദർ സുപ്പീരിയർ സിസ്റ്റർ സിസിലി വർഗീസ്, എംപിടിഎ പ്രസിഡന്റ് ഡിജ മേരീദാസ്, സ്കൂൾ ലീഡർ കെ.സി. ശിവാനി, സ്റ്റാഫ് സെക്രട്ടറി സി. ലിറ്റി ജോസ് എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ വിജയികളായവർക്കു തൃശൂർ വെസ്റ്റ് എഇഒ പി.ജെ. ബിജു, മുണ്ടൂർ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ എന്നിവർ സമ്മാനങ്ങൾ നൽകി.
തൃശൂർ സേക്രഡ് ഹാർട്ട് എച്ചഎസ്എസ് വാർഷികം
തൃശൂർ: സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിന്റെ 105-ാം വാർഷികവും യാത്രയയപ്പുസമ്മേളനവും ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. സർവീസിൽനിന്നു വിരമിക്കുന്ന ഹയർസെക്കൻഡി പ്രിൻസിപ്പൽ സിസ്റ്റർ പ്രസന്ന, ബീനാമ്മ തോമസ്, ബിജി പി. ചാക്കുണ്ണി, ബോബി ജെ. തട്ടിൽ എന്നിവരെ ആദരിച്ചു.
സിഎംസി നിർമല പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ, സിസ്റ്റർ മേരി സീന, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ്, കോർപറേഷൻ കൗണ്‍സിലർ റെജി ജോയ്, ലോക്കൽ മാനേജർ സിസ്റ്റർ ആൻലിൻ, ഫാ. സാജൻ വടക്കൻ, വിവിധ വിഭാഗം പിടിഎ പ്രസിഡന്റുമാരായ വി.പി. സേവ്യർ, റോബർട്ട് ഡേവിഡ്, ജോസി ജോർജ്, കെ.വി. അരുണ്‍കുമാർ, അധ്യാപകപ്രതിനിധികളായ ഹീര തോമസ്, സിനി ആന്റോ, വിദ്യാർഥിപ്രതിനിധികളായ ജാസ്മിൻ ബേബി, ഗായത്രി രഞ്ജിത്ത്, ഷെറിൻ റോസ് ഷൈജു എന്നിവർ പ്രസംഗിച്ചു.
പുറ്റേക്കര സെന്റ് ജോർജസ് ഹയർസെക്കന്‍ഡറി സ്കൂൾ
കൈപ്പറമ്പ്: പുറ്റേക്കര സെന്റ് ജോർജസ് ഹയർസെക്കന്‍ഡറി സ്കൂളിന്റെ വാർഷികവും അധ്യാപകരക്ഷാകർതൃദിനവും ആഘോഷിച്ചു. പ്രധാനാധ്യാപിക ജയലത കെ. ഇഗ്നേഷ്യസിനു യാത്രയയപ്പും നല്കി. പിടിഎ പ്രസിഡന്റ് ഒ.കെ. ഗ്ലെഷിൻ അധ്യക്ഷതവഹിച്ചു. പൊതു സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ അതുൽ സാഗർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി ഫോട്ടോ അനാച്ഛാദനം ചെയ്തു. നിർമലദേവി റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി. കുര്യാക്കോസ് ആമുഖപ്രഭാഷണം നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, സ്കൂൾ മാനേജർ പയസ് ബേബി, പ്രിൻസിപ്പൽ ബിനു ടി.പനയ്ക്കൽ, വാർഡ് മെമ്പര്‍ ലിന്റി ഷിജു, എംപിടിഎ പ്രസിഡന്റ് അജിത ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.
മമ്മിയൂർ ലിറ്റിൽഫ്ലവർ സ്കൂൾ വാർഷികം
ചാവക്കാട്: മമ്മിയൂർ എൽഎഫ്സിജിഎച്ച്എസ്എസ് വാർഷികം ആഘോഷിച്ചു. ഹയർസെക്കൻഡറി വിഭാഗം സിൽവർജൂബിലി ആഘോഷ സമാപനസമ്മേളനവും നടത്തി.
എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനംചെയ്തു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷതവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്കൂളിൽനിന്നു വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജേക്കബ്, പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രം സഹ വികാരി ഫാ. ഡെറിൻ അരിമ്പൂർ, ഡിഇഒ പി.വി. റഫീഖ്, കൗൺസിലർ ബേബി ഫ്രാൻസിസ്, മാനേജർ സിസ്റ്റർ ജെസ്മി ചാലക്കൽ, പിടിഎ പ്രസിഡന്റ് വി.കെ. വിമൽ, സൈസൺ മാറോക്കി, പി.വി. ബദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ എൽസാ ആന്റോ, സി.ജെ. ലിസി എന്നിവർ യാത്രയയപ്പ് നൽകി.