സ്വ​ന്തം ലേ​ഖ​ക​ന്‍

തൃ​ശൂ​ർ: ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​പ​ക​ട​ക​ര​മാ​യ ജ​ലാ​ശ​യ​ങ്ങ​ളു​ടെ ഓ​ഡി​റ്റ് ന​ട​ത്താ​ൻ ഫ​യ​ർ​ഫോ​ഴ്സി​നും പോ​ലീ​സി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ. ഇ​വ​യു​ടെ മാ​പ്പിം​ഗ് അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണം.

മു​ന്ന​റി​യി​പ്പു​ബോ​ർ​ഡു​ക​ൾ എ​ല്ലാ ഭാ​ഷ​ക​ളി​ലും സ്ഥാ​പി​ക്ക​ണം. ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ മു​ങ്ങി​മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണു നി​ർ​ദേ​ശം.

തൃ​ശൂ​ർ ജി​ല്ല​യി​ൽ 61 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശ​വും ന​ദി​ക​ളും പു​ഴ​ക​ളു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്ക​ണം. പ​ര​മാ​വ​ധി വേ​ലി കെ​ട്ട​ണം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​പ​ക​ട​മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണം.

നീ​ന്ത​ൽ ഒ​രു ലൈ​ഫ് സ്കി​ൽ എ​ന്ന രീ​തി​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യ​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്ത​ണം. ഫ​യ​ർ അ​ക്കാ​ദ​മി ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​നിം​ഗ് മൊ​ഡ്യൂ​ൾ, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ൽ​ക​ണം. എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി ക്യാ​ന്പു​ക​ളു​ടെ ഭാ​ഗ​മാ​യും ക്ലാ​സു​ക​ൾ ന​ട​ത്ത​ണം.

സ്വിം ​ഫോ​ർ ലൈ​ഫ്: 10,000 പേ​ർ​ക്കു പ​രി​ശീ​ല​നം

പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​തു പ​തി​നാ​യി​രം​പേ​ർ​ക്കു നീ​ന്ത​ൽ​പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ക്ല​ബ്ബു​ക​ൾ, യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് അ​ടു​ത്ത​മാ​സം മു​ത​ൽ ന​ട​പ്പാ​ക്ക​ണം. പീ​ച്ചി​യി​ലെ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു പ​രി​ശീ​ല​ന​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ആ​പ്ത​മി​ത്ര, കു​ടും​ബ​ശ്രീ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ എ​ജ​ൻ​സി​ക​ളു​ടെ കീ​ഴി​ൽ വോ​ള​ന്‍റി​യ​ർ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ആ​കും​വി​ധം പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

പ​ദ്ധ​തി​ക​ളു​ടെ ത്രൈ​മാ​സ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കും. ന​ട​പ​ടി​ക​ൾ​ക്കു സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ, എ​ഡി​എം ടി. ​മു​ര​ളി, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഡി​എം കെ. ​കൃ​ഷ്ണ​കു​മാ​ർ, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​രി​ച്ച​ത് 63 പേ​ർ

സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ 2024ൽ 63 ​പേ​ർ ജ​ലാ​ശ​യ​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ആ​ത്മ​ഹ​ത്യാ​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള്ള ക​ണ​ക്കാ​ണി​ത്. 2013ൽ 77 ​പേ​ർ മ​രി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ മ​ര​ണ​നി​ര​ക്ക് കൂ​ടു​ത​ലും ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളി​ലാ​ണ്.