മലയോരജനതയുടെ ഭീതിയകറ്റണം: എം.പി. വിൻസെന്റ്
1497464
Wednesday, January 22, 2025 7:30 AM IST
തൃശൂർ: മലയോരമേഖലയിലെ ജനങ്ങളുടെ ഭീതിയകറ്റാൻ സർക്കാർ നടപടിയെടുക്കണമെന്നു മുൻ എംഎൽഎ എം.പി. വിൻസെന്റ്. യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോരസംരക്ഷണജാഥയ്ക്കു 31നു രാവിലെ 10നു ചാലക്കുടിയിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു. ജില്ലാ കണ്‍വീനർ കെ.ആർ. ഗിരിജൻ, യുഡിഎഫ് ജില്ലാ നേതാക്കളായ പി.എം. അമീർ, സി.വി. കുര്യാക്കോസ്, വസന്തൻ ചിയ്യാരം, എം.പി. ജോബി, ലോനപ്പൻ ചക്കച്ചാംപറന്പിൽ, പി.ജെ. തോമസ്, കെ.എൻ. പുഷ്പാംഗദൻ, എം. ബലരാമൻനായർ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ, ഹാറൂണ്‍ റഷീദ്, കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.