ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1497456
Wednesday, January 22, 2025 7:29 AM IST
നന്തിപുലം നോര്‍ത്ത് സെന്റ് മേരീസ് പള്ളി
നന്തിപുലം: പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡേവിസ് ചിറമേല്‍ കൊടിയേറ്റ് നിര്‍വഹിച്ചു.
തിരുനാള്‍ കണ്‍വീനര്‍ സോബി മുല്ലകുന്നേല്‍, കൈക്കാരന്മാരായ റിഡോ ഞെരിഞ്ഞാംപിള്ളി, ഷിന്‍സ് കാട്ടിലപ്പീടിക, ഷൈലേഷ് നെടുമ്പാക്കാരന്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 26, 27, 28 എന്നീ ദിവസങ്ങളിലാണ് തിരുനാള്‍.
പാലാഴി പള്ളി
പുതുക്കാട്: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സലീഷ് അറങ്ങാശേരി കൊടിയേറ്റ് നിര്‍വഹിച്ചു. കൈക്കാരന്മാരായ ഡാനി കോലഴിക്കാരന്‍, എഡ്വിന് ജോയ് കൊടകരക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് വില്ലന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫ്രല്ജോ കോലഴിക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുനാള്‍.
കുറുവന്നൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി
കുന്നംകുളം: അന്‍പു തിരുനാളിന് പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോണ്‍ മുളക്കൽ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ഡേവിസ് ചിറമേൽ, ജനറൽ കണ്‍വീനർ ജിനു അന്തിക്കാട്ട്, കൈക്കാരന്മാരായ സിബു ചീരൻ, സിജോ അന്തിക്കാട്ട് തുടങ്ങിയവർ നേതൃത്വംനൽകി.
വരന്തരപ്പിള്ളി വിമലഹൃദയ പള്ളി
പുതുക്കാട്: വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കും. ഇന്നു വൈകിട്ട് ആറിന് നടക്കുന്ന തിരുനാള്‍ കൊടിയേറ്റ് ചടങ്ങിന് ഫാ. ഡേവി കാവുങ്ങല്‍ കാര്‍മികനാകും.
ശനിയാഴ്ച രാവിലെ കൂടുതുറക്കല് ചടങ്ങ് നടക്കും. രാത്രിയില്‍ അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തിച്ചേരും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. പ്രിന്‍സ് പരത്തനാല്‍ മുഖ്യകാര്‍മികത്വംവഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ സന്ദേശംനല്കും. ഫാ. പ്രവീണ്‍ പുത്തന്‍ചിറക്കാരന്‍ സഹകാര്‍മികനാകും.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് മെഗാ ഫ്യൂഷന്‍ ഷോ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ജിയോ ആലനോലിക്കല്‍, കൈക്കാരന് ജോഫി അരങ്ങാശേരി, ജനറല്‍ കണ്‍വീനര്‍ ഷൈജു പട്ടിക്കാട്ടുക്കാരന്, കേന്ദ്ര സമിതി പ്രസിഡന്റ് ഡേവിസ് അക്കര എന്നിവര്‍ പങ്കെടുത്തു.