മു​നി​പ്പാ​റ: സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ സ​മാ​പ​നസ​മ്മേ​ള​നം സ​നീ​ഷ്‌കു​മാ​ർ ജോ​സ​ഫ് എം എ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.

സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോൺ.​ വി​ത്സ​ൻ ഈര​ത്ത​റ, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ഡാ​ർ​ളി പോ​ൾ​സ​ൺ, ഫാ. ​ജോ​ൺ പോ​ൾ ഈയ​ന്നം, സി​സ്റ്റ​ർ ന​വീ​ൻ പോ​ൾ, ഫാ. ​ഡി​ന്‍റൊ തെ​ക്കി​നി​യ​ത്ത്, വി​കാ​രി ഫാ. ​ടി‌ജൊ ​ആ​ല​പ്പാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ണ്ണി കൂ​ടുതൊ​ട്ടി​യി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യി ച​ങ്ക​ൻ, ആ​ന്‍റ​ണി വ​ട്ടോ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ര​ത്തെ ആ​ഘോ​ഷ​മാ​യ ജൂബി​ലി ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ മുഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വി​വി​ധ ക​ർ​മപ​ദ്ധ​തി​ക​ളും ഭ​വ​ന നി​ർ​മാ​ണ​പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യ​താ​യി വി​കാ​രി ഫാ. ​ടി‌ജൊ ​ആ​ല​പ്പാ​ട്ട് അ​റി​യി​ച്ചു.