മുരിങ്ങൂർ ചീനിക്കൽ ഭഗവതിക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും
1497444
Wednesday, January 22, 2025 7:29 AM IST
മുരിങ്ങൂർ: ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഒരാഴ്ചനീണ്ടുനിൽക്കുന്ന ആറാട്ട് മഹോത്സവത്തിനു നാളെ കൊടിയേറും. വൈകീട്ട് ഏഴിന് ദീപാരാധനയ്ക്കുശേഷമാണ് കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ.
24 ന് രാത്രി എട്ടിന് നാഗരാജാവിനും നാഗയക്ഷിക്കും കളമെഴുത്തുപാട്ട്. 25ന് വൈകീട്ട് ഏഴിന് കീഴ്ക്കാവിൽ താലപ്പൊലി. തുടർന്ന് നാടൻപാട്ടും അന്നദാനവും ഉണ്ടായിരിക്കും. 26ന് രാവിലെ ഒമ്പതിന് നവഗ്രഹ ശാന്തി ഹോമം. വൈകീട്ട് 6.30ന് വലിയ നിറമാല വിളക്ക്. തുടർന്ന് ദീപാരാധന. ഏഴിന് മഹാഭഗവതിസേവ.
27ന് രാത്രി 8.30ന് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം, തുടർന്ന് അന്നദാനം. 28ന് വൈകീട്ട് 7.30ന് താലംവരവ്. മഹോത്സവ ദിനമായ 29ന് ഉച്ചക്ക് പിറന്നാൾ സദ്യ. ഉച്ചതിരിഞ്ഞ് മൂന്നിന് പകൽപ്പൂരം. ഇതോടൊപ്പം പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും. രാത്രി 7.30ന് ദീപാരാധനക്ക് ശേഷം പള്ളിവേട്ട, പള്ളിനിദ്ര. 30ന് വൈകീട്ട് അഞ്ചിന് ആറാട്ട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് രാത്രി 10 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ആറാട്ട് കഞ്ഞിയും ഗുരുതിയും ഉണ്ടായിരിക്കും.
ആറാട്ട് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സമാജം ഭാരവാഹികളായ കെ.എൻ. വിശാലാക്ഷൻ, ഗോപി കണ്ടരുമഠത്തിൽ, സെൽവൻ പണിക്കശേരി, ഇ.കെ. പരമേശ്വരൻ, പി.പി. സുബ്രമണ്യൻ, അരവിന്ദാക്ഷൻ കണ്ണായി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.