തൃ​ശൂ​ർ: തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​തെ ഇ​രു​ട്ടു​മൂ​ടി ഭീ​തി​പ​ട​ർ​ത്തി​യും വാ​ഹ​നാ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി​യും ശ​ക്ത​ൻ സ്റ്റാ​ൻ​ഡ് പ​രി​സ​രം.

സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു മു​ൻ​വ​ശ​ത്തെ ബ​സ് സ്റ്റോ​പ്പാ​ണ് രാ​ത്രി ഏ​ഴോ​ടെ ഇ​രു​ട്ടി​ലാ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തു​ള്ള നാ​ലു തെ​രു​വു​വി​ള​ക്കു​ക​ളും എ​തി​ർ​വ​ശ​ത്തു ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള തെ​രു​വു​വി​ള​ക്കു​ക​ളും മാ​സ​ങ്ങ​ളാ​യി പ്ര​കാ​ശി​ക്കു​ന്നി​ല്ല. ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഒ​ന്നു​ര​ണ്ടു തെ​രു​വു​വി​ള​ക്കു​ക​ൾ വെ​ളി​ച്ചം​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ന്ത​ലി​ച്ച മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്കു​ള്ള പ്ര​കാ​ശം മ​റ​യ്ക്കു​ക​യാ​ണ്. ഫ​ല​ത്തി​ൽ ആ​കാ​ശ​പ്പാ​ത​മു​ത​ൽ ശ​ക്ത​ൻ പ്ര​തി​മ​വ​രെ ഇ​രു​ട്ടാ​ണ്.

ഒ​ല്ലൂ​ർ, പൊ​ന്നൂ​ക്ക​ര, മു​പ്ലി​യം, പു​തു​ക്കാ​ട്, ആ​ന്പ​ല്ലൂ​ർ തു​ട​ങ്ങി വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ളും അ​യ്യ​ന്തോ​ൾ, പ​ന​മു​ക്ക്, നെ​ടു​പു​ഴ ബ​സു​ക​ളും തെ​ക്കോ​ട്ടു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും നി​ർ​ത്തു​ന്ന സ്റ്റോ​പ്പി​ലാ​ണ് ഇ​രു​ട്ടി​ന്‍റെ ഭ​യാ​ന​ക​ത കൂ​ടു​ത​ൽ. ടൗ​ണി​ലെ തു​ണി​ക്ക​ട​ക​ളി​ലെ സെ​യി​ൽ​സ് ഗേ​ൾ​സ് അ​ട​ക്കം നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ ഇ​വി​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്നു. പ​ല​ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളെ​ത്തു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​രു​ട്ടി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ഭീ​തി​യോ​ടെ​യാ​ണു ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.

ലേ​ണിം​ഗ് സി​റ്റി ബ​സ് സ്റ്റോ​പ്പ​ട​ക്കം ര​ണ്ടു ബ​സ് സ്റ്റോ​പ്പു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ലേ​ണിം​ഗ് സി​റ്റി ബ​സ് സ്റ്റോ​പ്പി​ൽ​മാ​ത്രം വെ​ളി​ച്ച​വും എ​ഫ്എം റേ​ഡി​യോ ഗാ​ന​ങ്ങ​ളു​മു​ണ്ട്. രാ​ത്രി ഒ​ന്പ​തി​ന് ആ​കാ​ശ​പ്പാ​ത അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ ധാ​രാ​ള​മാ​ളു​ക​ളാ​ണ് ഇ​രു​ട്ടി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ഹെ​ഡ്‌​ലൈ​റ്റ് വെ​ളി​ച്ച​മു​ണ്ടെ​ങ്കി​ലും റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ര്‌​ക്ക് ആ​ളു​ക​ളെ കൃ​ത്യ​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്ന​ത്. രാ​ത്രി വൈ​കു​ന്തോ​റും പേ​ടി​മൂ​ലം പു​രു​ഷ​ൻ​മാ​ര​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്നു മാ​റി സ​മീ​പ​ത്തെ ചി​ല പെ​ട്ടി​ക്ക​ട​ക​ളി​ലെ വെ​ളി​ച്ചം​വീ​ഴു​ന്ന ഭാ​ഗ​ത്തേ​ക്കു നീ​ങ്ങി​നി​ൽ​ക്കും. ബ​സ് വ​രു​ന്പോ​ൾ സ്റ്റോ​പ്പി​ലേ​ക്ക് ഓ​ടി​യ​ടു​ക്കും.

ഇ​രു​ട്ടു​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​ദ്യ​പ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ശ​ല്യ​വു​മു​ണ്ട്. പ​ല​പ്പോ​ഴും ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ ഫു​ട്പാ​ത്തി​ൽ മ​ദ്യ​പ​ർ ഛർ​ദി​ച്ച് അ​വ​ശ​രാ​യി ഉ​ടു​തു​ണി​പോ​ലും ഇ​ല്ലാ​തെ കി​ട​ക്കു​ന്നു​ണ്ടാ​കും. ചി​ല​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ​നി​ന്ന് സ​മീ​പ​ത്തെ ഓ​ട്ടോ​പേ​ട്ട​യി​ലു​ള്ള​വ​രും യാ​ത്ര​ക്കാ​രു​മാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ബ​സ് ക​യ​റ്റി​വി​ടു​ന്ന​ത്. തി​ര​ക്കു​ള്ള മേ​ഖ​ല​യാ​യി​ട്ടും പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു​തൊ​ട്ടു​ള്ള സ്ഥ​ല​മാ​യി​ട്ടും വേ​ണ്ട​ത്ര പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ളു​ക​ളു​ടെ ആ​ക്ഷേ​പം.

സ്വ​ന്തം ലേ​ഖ​ക​ൻ