ഗുരുവായൂരില്‍ 18 റോഡുകള്‍ക്ക് 6.2 കോടി
1497457
Wednesday, January 22, 2025 7:29 AM IST
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 18 റോഡുകള്‍ക്കായി 6.02 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
ചാവക്കാട് നഗരസഭയിലെ പുളിച്ചിറക്കെട്ട്(45 ലക്ഷം), അമ്പത്ത് - വത്തന്ബസാര്(35 ലക്ഷം), ഝാന്‍സി റാണി(16 ലക്ഷം), ഗുരുവായൂര്‍ നഗരസഭയിലെ ഷാര്‍ജ - ചമ്മണൂര്‍(45 ലക്ഷം), കോട്ടപ്പടി പള്ളി – പുന്നത്തൂര്‍(45 ലക്ഷം), മണ്ണാംകുളം – സുനേന നഗര്‍(45 ലക്ഷം), വടക്കേക്കാട് പഞ്ചായത്തിലെ അഞ്ഞൂര് - ചക്കിത്തറ(45 ലക്ഷം). ഒരുമനയൂര്‍ പഞ്ചായത്തിലെ സമാന്തര റോഡ്(45 ലക്ഷം), മുത്തമ്മാവ് – കാരേക്കടവ്(25 ലക്ഷം). ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വി.കെ. വേലുകുട്ടി മാസ്റ്റര്‍(22 ലക്ഷം), ആര്.കെ.റോഡ്(36 ലക്ഷം), തീരദേശ റോഡ്(45 ലക്ഷം). പുന്നയൂര്‍ പഞ്ചായത്തിലെ പിലാക്കാട്ടയില്‍ പള്ളി(35 ലക്ഷം), പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ജനകീയ റോഡ്(23.5ലക്ഷം), പി.കെ.സി. റോഡ്(30 ലക്ഷം), കടപ്പുറം പഞ്ചായത്തിലെ കായല്‍ റോഡ്(35 ലക്ഷം), എ.പി.ജെ. അബ്ദുള്‍കലാം റോഡ്(15 ലക്ഷം), പൂക്കോയ തങ്ങള്‍ റോഡ് (15 ലക്ഷം) എന്നിവയ്ക്കാണ് ഭരണാനുമതിയായത്.