നടത്തറ ഫാർമേഴ്സ് ബാങ്ക് എഴുപതാം വാർഷികം
1484100
Tuesday, December 3, 2024 7:09 AM IST
നടത്തറ: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ എഴുപതാം വാർഷികവും നടത്തറ പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മസമ്മേളനവും ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിമാഫിയ സംഘങ്ങൾക്കെതിരേ മുന്നൂറോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ബോധവത്്കരണ ക്ലാസ് നൽകി.
റിസ്ക് ഫണ്ട് പ്രകാരം ബാങ്കിലെ മെന്പർക്ക് മൂന്നുലക്ഷം രൂപയുടെ സഹായധനവും നൽകി. ബാങ്ക് പ്രസിഡന്റ് ജോയി കുളങ്ങര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജയ്സണ് പുലിയളക്കൽ, മുൻ പ്രസിഡന്റ് എം.എൽ. ബേബി, മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജേക്കബ് പോൾ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. എൻ. വിജയകുമാർ, പഞ്ചായത്ത് മെന്പർമാരായ ബിന്ദു കാട്ടുങ്ങൽ, മിനി വിനോദ്, സരിത സജീവ്, ടി.പി. മാധവൻ, വലക്കാവ് ക്ഷീരസംഘം പ്രസിഡന്റ് ടി.കെ. ശശികുമാർ, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനൽ സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.