പു​ന്ന​യൂ​ർ​ക്കു​ളം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ണ്ട​ത്തോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 10 മാ​സം മു​മ്പ് മ​ന്ത്രി ക​ട​ന്ന​പ്പി​ള​ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു​വെ​ങ്കി​ലും ഫ​ർ​ണീ​ച്ച​റി​ന്‍റെ​യും മ​റ്റും പോ​രാ​യ്മ​കാ​ര​ണം അ​ട​ഞ്ഞു​കി​ട​ന്നു കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്ന് 1.87 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ടം പ​ണി​തി​ട്ടും തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് 5.25 ല​ക്ഷം അ​നു​വ​ദി​ച്ച് ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ഇ​ന്ന​ലെ തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ നൂ​റ്റാ​ണ്ടു​പി​ന്നി​ട്ട കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഇ​രു​നി​ല​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫീ​സ് മാ​റി. 1885ലാ​ണ് അ​ണ്ട​ത്തോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് സ്ഥാ​പി​ച്ച​ത്.