നഗരസഭയ്ക്കുമുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം
1460033
Wednesday, October 9, 2024 8:36 AM IST
വടക്കാഞ്ചേരി: നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാറിനെതിരെനഗരസഭ സെക്രട്ടറി പോലീസിൽ കള്ളക്കേസ് കൊടുത്തതിനെതിരെയുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ ഉപനേതാവ് എസ്എഎ ആസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജി. ജയദീപ്, എൻ. എ. സാബു, പി.ജെ. രാജു, ജിജോകുര്യൻ, ഷാഹിദ റഹ്മാൻ, എൻ.ആർ. സതീശൻ, വൈശാഖ് നാരായണസ്വാമി, ഒ. ശ്രീകൃഷ്ണൻ, ബുഷറ റഷീദ്,സന്ധ്യകൊടയ്ക്കാടത്ത്, ബിജു ഇസ്മയിൽ, സി.എച്ച്. ഹരീഷ് തുടങ്ങിയവർപ്രസംഗിച്ചു.
ബാബുരാജ് കണ്ടേരി,എൻ.ഗോപാലകൃഷ്ണൻ,കെ.കെ. അബൂബക്കർ, കെ.ടി.ജോയി, ടി. വി. സണ്ണി, നെബീസ നാസറലി, ഉദയ ബാലൻ, ജോയൽ മഞ്ഞി ല, കെ.എൻ. പ്രകാശൻ, രമണിപ്രേമദാസൻ, ജിജി സാംസൺ, ബിജുകൃഷ്ണൻ, ജോണി ചിറ്റിലപ്പിളളി തുടങ്ങിയവർ നേതൃത്വം നൽകി.