നന്മയോണവുമായി മാധ്യമപ്രവർത്തകർ
1453507
Sunday, September 15, 2024 5:21 AM IST
വടക്കാഞ്ചേരി: പ്രസ് ഫോറം ഓണാ ഘോഷം മുതിർന്ന മാധ്യമപ്രവർത്തകൻ വി. മുരളി ഉദ്ഘാടനംചെയ്തു. ആദ്യസ്നേഹോപഹാരം വി.ജെ. ലിന്റോയ്ക്കു കൈമാറി. പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അധ്യഷനായി. ശശികുമാർ കൊടക്കാടത്ത് ഓണസന്ദേശം നൽകി. ടി.ഡി ഫ്രാൻസിസ്, സ്കറിയ നടുപറമ്പിൽ, ശിവപ്രസാദ് പട്ടാമ്പി, സി.കെ. വേണുഗോപാൽ, പി. അരുൺദാസ്, സിറാജ് മാരാത്ത്, ജോൺസൺ, എം.വി. ഗോ വിന്ദൻകുട്ടി, ജോണി ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
എരുമപ്പെട്ടി പ്രസ് ഫോറം
എരുമപ്പെട്ടി: എരുമപ്പെട്ടി പ്രസ് ഫോറം ഓണഘോഷം പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി ഉദ്ഘാടനം ചെയ്തു. നെല്ലുവായ് ധന്വന്തരി ആയൂർവേദഭവൻ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. ശ്രീകൃഷ്ണൻ അംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. വൈസ് പ്രസിഡന്റ് ് കെ.കെ. മാത്യൂസ് അധ്യക്ഷനായി. കെ.ആർ. രാധിക, വേണു അമ്പലപ്പാട്ട്, ടി.ജി. സുന്ദർലാൽ, മുരളി വടക്കൂട്ട്, ബിജു ആൽഫ, നിധീഷ് വേലൂർ, ഇബ്രാഹിം പഴവൂർ, മനോജ് ഓർമ, ശർമ്മാജി, ദിനേശൻ വേലൂർ, സോമൻ തളി, റഫീക്ക് പന്നിത്തടം തുടങ്ങിയവർ നേതൃത്വം നൽകി.
ചാവക്കാട് പ്രസ് ഫോറം
ചാവക്കാട്: പ്രസ് ഫോറം ചാവക്കാട് സംഘടിപ്പിച്ച ഓണാഘോഷം കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മെഹ്ദി ഗ്രൂപ്പ് എംഡിയുമായ നഹാസ് നാസർ ഉദ്ഘാടനം ചെയ്തു. എച്ച്എസ് ഗ്രൂപ്പ് ചെയർമാൻ നാസർ മുഖ്യാതിഥിയായിരുന്നു. പ്രസ്ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഫി ചൊവ്വന്നൂർ, ട്രഷറർ കെ.ടി. വിൻസന്റ്്, ക്ലീറ്റസ് ചുങ്കത്ത്, മുനേഷ്, ശിവജി നാരായണൻ, പാർവതി, മഹ്മൂദിയ, എം.വി. ഷക്കീൽ എന്നിവർ പ്രസംഗിച്ചു. ഓണക്കോടിയും പായസവിതരണവും കലാപരിപാടികളും നടന്നു.