ചാവക്കാട്: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ മറ്റൊരു വള്ളക്കാർ വല വിരിച്ചു, വലകൊളുത്തിവലിച്ച് വലിയ വല നാലിടത്ത് പൊളിഞ്ഞു. വലയും മീനും നഷ്ടമായി.
നാലുലക്ഷത്തോളം രൂപയുടെ നഷ്ടം; 45 പേർക്ക് നാലുദിവസം പണിമുടങ്ങി. ഇന്നലെ രാവിലെ നാട്ടിക ബീച്ച് പടിഞ്ഞാറാണ് സംഭവം. മുനക്കക്കടവ് പൂക്കാക്കില്ല ത്ത് ഷൗക്കത്തിന്റെ ഒന്നാം ഖലീഫ എന്ന വള്ളം വലവിരിച്ച് മീൻ പിടിക്കുന്നതിനിടയിൽ താനൂർനിന്ന് എത്തിയ വി.കെ. സൺസ് എന്ന ചെറുവളളക്കാർ ഖലീഫ വലയുടെ മുകളിൽ വല വിരിച്ചതാണു ദുരിതമായത്. ആദ്യം വിരിച്ച വല നാലിടത്ത് പൊളി ഞ്ഞു. വലയ്ക്കുമാത്രം മൂന്നര ലക്ഷം രൂപയുടെ നഷ്ടമായി. മുനക്കക്കടവ് ഹാർബറിൽ എത്തിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു.