സെന്റ് തോമസ് കോളജിൽ ലോക രക്തദാനദിനം
1429353
Saturday, June 15, 2024 12:20 AM IST
തൃശൂർ: ലോക രക്തദാനദിനം തൃശൂർ സെന്റ് തോമസ് കോളജിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.
തൃശൂർ ഐഎംഎയുടെ നേതൃത്വത്തിൽ കോളജിലെ എൻഎസ്എസ്, എൻസിസി സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. കോളജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഐഎംഎ ഡയറക്ടർ ഡോ. വി.കെ. ഗോപിനാഥൻ, ജോയിന്റ് ഡയറക്ടർ ഡോ. ഗോപികുമാർ, പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ഡോ. വിമല ജോണ്, എൻസിസി ഓഫീസർ ഡോ. എ.എസ്. സാബു എന്നിവർ പ്രസംഗിച്ചു. ലോക രക്തദാനദിനത്തിന്റെ ഇരുപതാം വാർഷികത്തിന്റെ പ്രതീകമായി 20 ബലൂണുകൾ പറത്തി.
തുടർച്ചയായി രക്തദാനം സംഘടിപ്പിക്കുന്നതിനുള്ള അവാർഡ് തൃശൂർ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഐഎംഎ അധികൃതരിൽനിന്ന് ഏറ്റുവാങ്ങി. രക്തദാന ക്യാന്പിൽ എഴുപതിലേറെപ്പേർ രക്തദാനം നടത്തി.