ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ര​ണ​ങ്ങ​ളുടെ വ​സ്തു​ത പു​റ​ത്തേ​ക്കു കൊണ്ടുവ​ര​ണം: കെ.​എം. ഷാ​ജി
Thursday, April 18, 2024 1:48 AM IST
ചാ​വ​ക്കാ​ട്‌: കു​ഞ്ഞ​ന​ന്ത​ൻ ഉ​ൾ​പ്പെ​ ടെ ഒ​രു​പാ​ട് മ​ര​ണ​ങ്ങ​ളു​ടെ വ​സ് തു​ത​ക​ൾ പു​റ​ത്തേ​ക്കു കൊ​ണ്ടു വ​ര​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. തൃ​ശൂ​ർ ലോ​ക്സ​ഭ യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യുഡിഎ​ഫ് ക​മ്മി​റ്റി ചാ​വ​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ഞ്ഞ​ന​ന്ത​ന്‍റെ മ​ര​ണ​ത്തെ ക്കുറി​ച്ച് പ​റ​ഞ്ഞ​ത് ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ ത​ന്നെ​യാ​ണ്. അ​തി​നെ​തി​രെ കേ​സ് കൊ​ടു​ക്കും എ​ന്നുപ​റ​ഞ്ഞ എം.വി. ഗോ​വി​ന്ദ​ന്‍റെ നോ​ട്ടീ​സ് കാ​ത്ത് നി​ൽ​ക്കു​ക​യാ​ണ്. ക​ണ്ണൂ​രി​ലെ ഒ​രു​പാ​ട് വ്യ​ക്ത​ത​യി​ല്ലാ​ത്ത മ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​നു പ​ങ്കു​ണ്ട്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ കൈയി ലു​ണ്ട്.- ഷാ​ജി പ​റ​ഞ്ഞു.മോ​ദി ജ​നി​ക്കു​ന്ന​തി​നു മു​മ്പ് ഈ ​രാ​ജ്യം വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​താ​ണ്. 10 കൊ​ല്ലം ഭ​രി​ച്ച മോ​ദി രാ​ജ്യ​ത്തി​നു സ​മ്മാ​നി​ച്ച​ത് പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും മാ​ത്ര​മാ​ണ്.​ മോ​ദി -പി​ണ​റാ​യി​മാ​ർ​ക്ക് ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ അ​രോ​ച​കം മാ​ത്ര​മാ​ണെ​ന്ന് ഷാ​ജി ആ​രോ​പി​ച്ചു

യു​ഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.എ​ച്ച്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.എം. സാ​ദി​ഖ്അ​ലി, ഡി ​സി സി ​പ്ര​സി​ഡ​ന്‍റ്് ജോ​സ് വള്ളൂർ, ഒ. അ​ബ്ദു​റ​ഹ്മാ​ൻകു​ട്ടി, സി.എ. മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, എ.​എം. അ​ലാ​വു​ദ്ധീ​ൻ, കെ.എ. ഹാ​റൂ​ൺ റ​ഷീ​ദ്, സി.എ. ഗോ​പപ്ര​താ​പ​ൻ, പി. കെ. അ​ബൂ​ബ​ക്ക​ർ, എം.വി. ഹൈ​ദ രാലി മ​ന്ദലാംകു​ന്ന്, മു​ഹ​മ്മ​ദു​ണ്ണി, ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത് കെ.വി. ഷാ​ന​വാ​സ്‌, പി.​വി. ഉ​മ്മ​ർകു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.