കേന്ദ്രനിയമം പിന്തുടർന്നു കൂടുതൽ കുറികൾ ആരംഭിച്ചു: മരിയ ജൂഡി
1397260
Monday, March 4, 2024 12:24 AM IST
തൃശൂർ: കേന്ദ്ര നിയമത്തെത്തുടർന്നു കേരളത്തിലെ ചിട്ടി മേഖലയിലുണ്ടായ തളർച്ച മാറിയെന്നും കൂടുതൽ കുറികൾ ആരംഭിച്ചെന്നും തൃശൂർ ജില്ലാ രജിസ്ട്രാറും ചിട്ടി ഡെപ്യൂട്ടി രജിസ്ട്രാറുമായ എ.ടി. മരിയ ജൂഡി. ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ വാർഷിക സമ്മേളനത്തോടനുബന്ധിച്ചു തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചിട്ടി നിയമ സമീക്ഷ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
രജിസ്ട്രേഷൻ വകുപ്പിലെ ചിട്ടി കാര്യങ്ങളെല്ലാം ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറുകയാണ്. നിലവിലുള്ള കാലതാമസം പൂർണമായും ഒഴിവാകും. സ്വകാര്യ ചിട്ടി മേഖലയ്ക്കു ഗുണകരമാകുന്നവിധം സർക്കാർ സേവനങ്ങൾ ഉറപ്പാകുമെന്നും അവർ പറഞ്ഞു.
അസോസിയേഷൻ ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ, പാലക്കാട് ജില്ല ചിട്ടി ഓഡിറ്റർ എം. ജ്യോതികുമാർ, ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ശിവകുമാർ, വൈസ് ചെയർമാൻമാരായ ബേബി മൂക്കൻ, അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറ, സെക്രട്ടറിമാരായ ടി. വർഗീസ് ജോസ്, സി.കെ. അപ്പുമോൻ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ എ.ഡി. ഫ്രാൻസിസ്, ബാ ബു വർഗീസ്, എം.എ. ഷാജു, എൽ.എ. ജോജു, അഡ്വ. സി.ആർ. ജയ്സൻ, എ.എസ്. വിമലാനന്ദൻ, പി.വി. തോമസ്, ക്ലീറ്റസ് മുത്തുപീടിക, രക്ഷാധികാരി ടി.വി. പോൾ എന്നിവർ പ്രസംഗിച്ചു.