പോട്ട മെഡോണ സ്പെഷൽ സ്കൂൾ വാർഷികം
1397152
Sunday, March 3, 2024 7:54 AM IST
ചാലക്കുടി: പോട്ട മെഡോണ സ്പെഷൽ സ്കൂളിന്റെ 38-ാമത് വാർഷികം ആഘോഷിച്ചു. സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. വിമല അധ്യക്ഷതവഹിച്ചു.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംചെയ്തു. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, സിസ്റ്റർ ടെസ്ലിൻ, പോട്ട പള്ളി വികാരി ഫാ.ടോം മാളിയേക്കൽ, വാർഡ് കൗൺസിലർ ബെറ്റി വർഗീസ്, ഫാ. ഫിലിപ്പ് നടുതോട്ടത്തിൽ, ഡോ. ജോണി മാമ്പിള്ളി, അനിൽ വാസു, കെ.കെ. ഷെല്ലി, സിസ്റ്റർ മേരിയാൻ, സിസ്റ്റർ ഗ്ലോറി, സിസ്റ്റർ ആൻജോ, സുനിത എന്നിവർ പ്രസംഗിച്ചു. മെഡോണ സ്ഥാപകയും ഡയറക്ടറും ആയിരുന്ന സിസ്റ്റർ റുബീനയെ യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു.
സിസ്റ്റർ ജോസ് റീത്ത, സിസ്റ്റർ ആൻജോ, ഡോ. ജോജി പീറ്റർ എന്നിവരെ ആദരിച്ചു. മെഡോണയിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്നും കലാഭവൻ ജയൻ, സുധി എന്നിവരുടെ സ്റ്റേജ് ഷോയും കുട്ടികളുടെ കരകൗശല വിപണനവും പ്രദർശനവും ഉണ്ടായിരുന്നു.